Kerala
അപകടത്തിൽ മരിച്ച മോഡലുകളുടെ കാറിനെ പിന്തുടരാൻ ഡ്രൈവർ ഷൈജുവിനെ അയച്ചത് താനെന്ന് ഹോട്ടലുടമ
Kerala

അപകടത്തിൽ മരിച്ച മോഡലുകളുടെ കാറിനെ പിന്തുടരാൻ ഡ്രൈവർ ഷൈജുവിനെ അയച്ചത് താനെന്ന് ഹോട്ടലുടമ

Web Desk
|
18 Nov 2021 3:27 AM GMT

നമ്പർ 18 ഹോട്ടലിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കാൻ എക്സൈസ് കമ്മീഷണർ നിർദേശം നൽകി

കൊച്ചിയിൽ അപകടത്തിൽ മരിച്ച മോഡലുകളുടെ കാറിനെ പിന്തുടരാൻ ഡ്രൈവർ ഷൈജുവിനെ അയച്ചത് താനെന്ന് ഹോട്ടലുടമ റോയ് വയലാറ്റിന്‍റെ മൊഴി. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മോഡലുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കാകാതെ യാത്ര തുടർന്നതിനാലാണ് ഷൈജുവിനെ അയച്ചതെന്നും മൊഴി. ചോദ്യം ചെയ്യാൻ വിളിച്ചതിന് പിന്നാലെ ഷൈജു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

നമ്പർ 18 ഹോട്ടലിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കാൻ എക്സൈസ് കമ്മീഷണർ നിർദേശം നൽകി. ഇസിജിയിൽ വ്യതിയാനം കാണിച്ചതിനെ തുടർന്ന് പ്രതി റോയ് വയലാറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ തെളിവ് നശിപ്പിച്ചതിനാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റും അഞ്ചു ജീവനക്കാരും അറസ്റ്റിലായത് . ഇവരെ ഇന്ന് എറണാകുളം ജില്ലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അപകടം നടന്ന ദിവസം മോഡലുകളുടെ വാഹനത്തിനു പിന്നാലെ പിന്തുടർന്ന് കാർ ഓടിച്ച റോയിയുടെ സുഹൃത്ത് ഷൈജുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാനുളള നീക്കത്തിലാണ്. കേസിൽ തെളിവാകേണ്ടിയിരുന്ന ദൃശ്യങ്ങൾ നശിപ്പിച്ചതിന് റോയിയും ജീവനക്കാരും അറസ്റ്റിൽ ആയെങ്കിലും ഷൈജുവിനെ പൊലീസ് ചോദ്യം ചെയ്ത് നേരത്തെ വിട്ടയക്കുകയായിരുന്നു. മോഡലുകൾ സഞ്ചരിച്ച വാഹനം അമിത വേഗത്തിൽ പിന്തുടർന്നതിൽ മുൻ മിസ് കേരള അൻസിയുടെ ബന്ധുക്കളും ദുരൂഹത ആരോപിക്കുന്നുണ്ട്.

Similar Posts