റസാഖ് പയമ്പ്രോട്ടിൻറെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു; റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം
|15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി
മലപ്പുറം: പുളിക്കലിലെ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
അതേസമയം റസാഖ് പയമ്പ്രോട്ടിൻറെ മരണത്തിൽ ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.എസ് ജോയ് പറഞ്ഞു. ജീവന് തുല്യം സ്‌നേഹിക്കുന്ന പാർട്ടിയിൽ നിന്നും നീതി ലഭിക്കാതെ നിരാശനായി ജീവനൊടുക്കിയ ഈ മനുഷ്യന് നീതി കിട്ടണമെന്നും ജോയ് ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെയാണ് റസാഖിനെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ സഞ്ചിയുടെ ബാഗും ഒരു ബോർഡും തൂക്കിയിരുന്നു. വീടിന് സമീപം പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പഞ്ചായത്ത് പ്രസിഡൻറ് ഒത്താശ ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ജീവനൊടുക്കിയതെന്നാണ് ആക്ഷേപം. മരണത്തിന് ഉത്തരവാദികൾ പുളിക്കൽ പഞ്ചായത്ത് പ്രസിഡൻറാണെന്ന് സഹോദരൻ ജമാൽ ആരോപിച്ചു.