മോഡലുകൾ കൊല്ലപ്പെട്ട സംഭവം; ആഡംബര കാർ ഓടിച്ചയാളെ ചോദ്യം ചെയ്ത് വിട്ടയച്ചതിൽ ദുരൂഹത
|മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന കാക്കനാട് സ്വദേശി സൈജുവിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു
എറണാകുളത്ത് മോഡലുകൾ കൊല്ലപ്പെട്ട അപകടത്തിൽ കാറിനെ പിന്തുടർന്ന ആഡംബര കാർ ഓടിച്ചയാളെ ചോദ്യം ചെയ്ത് വിട്ടയച്ചതിൽ ദുരൂഹത. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന കാക്കനാട് സ്വദേശി സൈജുവിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും സൈജു ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി.
ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും മുന്നേ സൈജു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും സമർപ്പിച്ചു. മോഡലുകളെ പിന്തുടർന്ന് അപകട സ്ഥലത്ത് വരെയെത്തിയ സൈജുവിനെ അന്വേഷണ സംഘം പ്രതിചേർത്തിട്ടില്ല. നമ്പർ 18 ഹോട്ടലുടമ റോയിയെയും ജീവനക്കാരെയും പ്രതിചേർത്തിട്ടും സൈജുവിനെ ഒഴിവാക്കിയത് കേസ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണെന്നാണ് സൂചന. റോയി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രതിഭാഗവും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പഴുത് തന്നെയായിരുന്നു പ്രതികൾക്ക് ജാമ്യം കിട്ടാൻ സഹായിച്ചത്. മോഡലുകൾക്ക് ലഹരിമരുന്നുകൾ വാഗ്ദാനം ചെയ്ത് സൈജു വീട്ടിലേക്ക് ക്ഷണിച്ചതായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട റഹ്‌മാൻ മൊഴി നൽകിയിരുന്നു. മോഡലുകളുടെ മരണത്തിൽ പ്രത്യേക സംഘം ഇന്ന് മുതൽ അന്വേഷണം ആരംഭിക്കും. ഒക്ടോബർ 31നാണ് മുൻ മിസ് കേരള അൻസി കബീറും റണ്ണർ അപ്പ് അഞ്ജന ഷാജനും കാറിൽ ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖും പാലാരിവട്ടത്ത് കാർ അപകടത്തിൽ മരിച്ചത്.
Suspicion over interrogation and release of the driver of the luxury car that chased the car in the accident in which the models were killed in Ernakulam. He has been asked to appear again but has approached the High Court for anticipatory bail. Saiju, a native of Kakkanad, who chased the models' vehicle, was released after questioning. Asked to appear again, Saiju switched off the phone and drowned.