Kerala

Kerala
പട്ടാമ്പിയിൽ വിദ്യാർഥിയെ ആളുമാറി മർദിച്ച സംഭവം; പൊലീസുകാരനെ പറമ്പിക്കുളത്തേക്ക് സ്ഥലംമാറ്റി

23 Aug 2024 3:10 PM GMT
പൊലീസുകാരന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയിതിനെ തുടർന്നാണ് നടപടി
പാലക്കാട്: പട്ടാമ്പിയിൽ വിദ്യാർഥിയെ ആളുമാറി മർദിച്ച സംഭവത്തിൽ പൊലീസുകാരന് സ്ഥലമാറ്റം. പട്ടാമ്പി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിന്റെ ചുമതലയിലായിരുന്ന എഎസ്ഐ ജോയ് തോമസിനേയാണ് പറമ്പിക്കുളത്തേക്ക് സ്ഥലംമാറ്റിയത്.
പൊലീസുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് എഎസ്ഐയിൽ നിന്നുണ്ടായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഷൊർണൂർ ഡിവൈഎസ്പി ആർ. മനോജ് കുമാറാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പ്രാഥമിക അന്വേഷണത്തിൽ എഎസ്ഐയിൽ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.