കോട്ടയം നഗരസഭ ഭരണം യു.ഡി.എഫിന്
|തെരഞ്ഞെടുപ്പിൽ ബിൻസി സെബാസ്റ്റ്യന്‍ 22 വോട്ടും ഷീജ അനിലിന് 21 വോട്ടുകളും ലഭിച്ചു
കോട്ടയം നഗരസഭയിൽ യു.ഡി.എഫ് ഭരണം നിലനിർത്തി. തെരഞ്ഞെടുപ്പിൽ ബിൻസി സെബാസ്റ്റ്യന്‍ 22 വോട്ടും ഷീജ അനിലിന് 21 വോട്ടുകളും ലഭിച്ചു. അനാരോഗ്യം മൂലം സി.പി.എം അംഗം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത് യു.ഡി.എഫിന് ഗുണം ചെയ്തു. ഇതോടെ ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും ചെയര്‍പെഴ്സണായി.
യു.ഡി.എഫിനെതിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായാതോടെയാണ് നഗരസഭയില്‍ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.കോട്ടയം നഗരസഭയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 22 സീറ്റുകള്‍ വീതമാണ് ഉള്ളത്. കോൺഗ്രസ് വിമതയായി മത്സരിച്ചു ജയിച്ച ബിൻസി സെബാസ്റ്റ്യനെ അഞ്ചുവർഷം ചെയർപേഴ്സണ്‍ സ്ഥാനം വാഗ്ദാനം ചെയ്തു കൂടെക്കൂട്ടിയാണ് യു.ഡി.എഫ് 22ല്‍ എത്തിയത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ഭരണം പിടിക്കുകയും ബിന്‍സി ചെയര്പെഴ്സണാവുകയുമായിരുന്നു. എന്നാൽ, ഭരണസമിതിയിൽ ചെയർപേഴ്സണും വൈസ് ചെയര്‍മാനും തമ്മിലുള്ള ഭിന്നത പുറത്തുവന്നതോടെയാണ് ഭരണസ്തംഭനം ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് അവിശ്വാസം കൊണ്ടുവരികയായിരുന്നു.