Kerala
Kerala
ലോയേഴ്‌സ് യൂണിയൻ ഹൈക്കോടതി സമ്മേളനത്തിന്റെ ഭാഗമായി ഗോൾ ചലഞ്ച് നടത്തി
|23 Nov 2022 4:32 PM GMT
ജസ്റ്റിസുമാരായ ഷാജി പി. ചാലി, ശോഭ അന്നമ്മ ഈപ്പൻ എന്നിവർ ചേർന്നാണ് ചലഞ്ച് ഉദ്ഘാടനം ചെയ്തത്.
കൊച്ചി: ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ ഹൈക്കോടതി സമ്മേളനത്തിന്റെ ഭാഗമായി ഗോൾ ചലഞ്ച് നടത്തി. ജസ്റ്റിസുമാരായ ഷാജി പി. ചാലി, ശോഭ അന്നമ്മ ഈപ്പൻ എന്നിവർ ചേർന്നാണ് ചലഞ്ച് ഉദ്ഘാടനം ചെയ്തത്. മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ പ്രചാരണത്തിനൊപ്പം യുണിയനും അണിചേരുകയാണെന്ന് സെക്രട്ടറി അഡ്വ.സി.ഇ ഉണ്ണികൃഷ്ൻ പറഞ്ഞു.
അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്‌കുറുപ്പ്, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് രാജേഷ് വിജയൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ, അശോക് എം ചെറിയാൻ, ഡി.ജി.പി ടി.എ ഷാജി, സ്റ്റേറ്റ് അറ്റോർണി എൻ.മനാജ് കുമാർ, അഡീഷണൽ ഡി.ജി.പി ഗ്രേഷ്യസ് കുര്യാക്കോസ്, ബാർ കൗൺസിൽ ചെയർമാൻ കെ.എൻ അനിൽ കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഹൈക്കോടതി അഭിഭാഷകർ, എ.ജി ഓഫീസിലെ ജീവനക്കാർ, ഗുമസ്തന്മാർ, നിയമവിദ്യാർഥികൾ തുടങ്ങിയവരും ഗോൾ അടിച്ച് പരിപാടിയുടെ ഭാഗമായി.