Kerala
‘ബിജെപി തെരഞ്ഞെടുപ്പിന് എത്തിച്ചത് 41 കോടി’; കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് പുറത്ത്
Kerala

‘ബിജെപി തെരഞ്ഞെടുപ്പിന് എത്തിച്ചത് 41 കോടി’; കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് പുറത്ത്

Web Desk
|
5 Nov 2024 1:53 AM GMT

അന്നത്തെ ഡിജിപി അനിൽകാന്താണ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്ത് നൽകിയത്

തൃശൂർ: കൊടകര കുഴൽപ്പണക്കേസ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് നൽകിയ കത്ത് പുറത്ത്. കൊടകരയില്‍ മൂന്നരക്കോടി പിടിച്ചെന്നാണ് കത്തിൽ പറയുന്നത്.

ബിജെപി തെരഞ്ഞെടുപ്പിലേക്ക് 41 കോടി എത്തിച്ചെന്നും കത്തിൽ പറയുന്നുണ്ട്. കത്തിന്‍റെ പകര്‍പ്പ് മീഡിയാവണിന് ലഭിച്ചു. അന്നത്തെ ഡിജിപി അനിൽകാനന്താണ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്ത് നൽകിയത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് തൃശൂരിലെ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി പണം കവർന്ന സംഭവം നടന്നത്. അപകടത്തിൽ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യം പരാതി ഉയർന്നത്. പിന്നീട് മൂന്നരക്കോടി വരെ നഷ്ടപ്പെട്ടെന്ന് പരാതിയുണ്ടായി.

തൃശൂരിൽനിന്ന് ആലപ്പുഴയിലേക്കു പണം കൊണ്ടുപോകും വഴിയായിരുന്നു അപകടം. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നു കണ്ടെത്തുന്നത്. പണം കർണാടകയിൽനിന്ന് എത്തിച്ചതാണെന്നും കണ്ടെത്തലുണ്ടായിരുന്നു.

Similar Posts