Kerala
വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ജീവിതം പുസ്തകമായി
Kerala

വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ജീവിതം പുസ്തകമായി

Web Desk
|
4 March 2022 11:10 AM GMT

പ്രതിപട്ടികയിൽ ഉൾപ്പെടാത്തവരും പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദിയാണെന്ന് പറഞ്ഞ് വെച്ചാണ് പുസ്തകം അവസാനിക്കുന്നത്

പീഡനത്തിനിരയായി മരിച്ച നിലയിൽ കാണപ്പെട്ട വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ജീവിതം പറയുന്ന പുസ്തകം പുറത്തിറങ്ങി. കൈരളി ബുക്‌സിലെ വിനീത അനിലാണ് പുസ്തകം എഴുതിയത്. ഇളയ കുട്ടി മരിച്ച് അഞ്ചു വർഷം തികയുന്ന ദിവസമാണ് പുസ്തകം പ്രകാശനം ചെയ്തത്. തനിക്ക് എതിരായ ആരോപണങ്ങൾക്കുള്ള മറുപടിയാണ് പുസ്തകമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. അമ്മയുടെ ബാല്യം മുതൽ മക്കൾക്ക് സംഭവിച്ച ദുരന്തവും നീതിക്കായുള്ള പോരാട്ടവുമെല്ലാം ഉൾകൊള്ളുന്നതാണ് പുസ്തകം.

മക്കൾ പീഡനത്തിന് ഇരയായതും മരണവും കോടതി നടപടികളും മുഖ്യമന്ത്രിക്കെതിരെ മത്സരിച്ചതുമെല്ലാം പുസ്തകം വിശദമായി പ്രതിപാദിക്കുന്നുണ്ട്. പ്രതിപട്ടികയിൽ ഉൾപ്പെടാത്തവരും പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദിയാണെന്ന് പറഞ്ഞ് വെച്ചാണ് പുസ്തകം അവസാനിക്കുന്നത്. പരിപാടിക്കെത്തിയ എല്ലാവരും ചേർന്ന് പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു.


വാളയാർ കേസിൽ വ്യാജമൊഴി നൽകാൻ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ സോജൻ നിർബന്ധിച്ചെന്ന് പെൺകുട്ടികളുടെ അമ്മ. ഈ വിവരം അറിയിച്ചിട്ടും സി.ബി.ഐ ഉദ്യോഗസ്ഥർ തള്ളികളഞ്ഞെന്നും അമ്മ പറഞ്ഞിരുന്നു. മൂത്ത പെൺകുട്ടി മരിച്ച് അഞ്ചാം ചരമവാർഷിക ദിനത്തിലാണ് പുതിയ വെളിപെടുത്തൽ. രണ്ട് പ്രതികൾ പീഡിപ്പിക്കുന്നത് കണ്ടു എന്ന വ്യാജമൊഴി നൽകാൻ ഡി.വൈ.എസ്.പിയായിരുന്ന സോജൻ നിർബന്ധിച്ചുവെന്നാണ് പെൺകുട്ടികളുടെ അമ്മ പറയുന്നത്.

2017 ജനുവരി 13 നാണ് ആദ്യ പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു എന്നാണ് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നത്. മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന വാദം സി.ബി.ഐ തള്ളിയത്. എന്നാൽ ഇളയ പെൺകുട്ടിയെ കൊലപെടുത്തിയതാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം.



The life of the mother of the Walayar girls became a book

Similar Posts