മുസ്‍ലിം ലീഗ് നേതൃത്വം നല്‍കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം: എല്‍.ജി.എം.എല്‍
|പദ്ധതി പ്രവര്‍ത്തനത്തെയും അനിവാര്യ ചെലവുകളെയും ബാധിക്കാത്ത രീതിയിൽ തുക അനുവദിക്കണം
കോഴിക്കോട്: വയനാട് പുനരധിവാസത്തിന് മുസ് ലിം ലീഗ് നേതൃത്വം നല്‍കുന്ന തദ്ദേശസ്ഥാപനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തനത് ഫണ്ടില്‍നിന്നും സംഭാവന നല്‍കണമെന്ന് ലോക്കല്‍ ഗവൺമെൻ്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു. 2023-24 വര്‍ഷത്തെ ബജറ്റ് വിഹിതം ലഭിക്കാത്തതിനെ തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി പ്രവര്‍ത്തന രംഗത്ത് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പദ്ധതി പ്രവര്‍ത്തനത്തെയും അനിവാര്യ ചെലവുകളെയും ബാധിക്കാത്ത രീതിയിൽ തുക അനുവദിക്കണം.
മുസ്ലിംലീഗ് നടത്തുന്ന വയനാട് ദുരിതാശ്വാസ ഫണ്ട് വിജയിപ്പിക്കാൻ മുഴുവന്‍ ജനപ്രതിനിധികളും രംഗത്തിറങ്ങണമെന്നും യോഗം അഭ്യർഥിച്ചു. വയനാട് പുനരധിവാസത്തിന് സമഗ്രമായ പാക്കേജ് സര്‍ക്കാര്‍ തയാറാക്കണം. പുത്തുമലയിലെ പുനരധിവാസത്തില്‍ സംഭവിച്ച ഗുരുതര വീഴ്ചകളും പ്രളയകാലത്തെ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ച അനുഭവവും ആവര്‍ത്തിക്കപ്പെടരുതെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ. ഇസ്മാഈൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.കെ. ഷറഫുദ്ദീൻ, സി. മുഹമ്മദ് ബഷീർ, മുഹമ്മദ് ബഷീർ വയനാട്,അഡ്വ. എ.കെ മുസ്തഫ, വഹീദ കൽപ്പകഞ്ചേരി, ഗഫൂർ മാട്ടൂൽ, ശരീഫ് പറവൂർ, റിയാസ് പ്ലാമൂട്ടിൽ, സുജല ചെത്തിൽ, ഗഫൂർ കോൽക്കളത്തിൽ, എ.കെ. റഫീഖ്, ജാസർ പാലക്കൽ, വി.കെ. ബാവ, ഉസ്മാൻ പരപ്പനങ്ങാടി, വി.പി. ഇബ്രാഹീംകുട്ടി,അനസ് അടിമാലി, മുജീബ് കമ്പാർ എന്നിവർ സംസാരിച്ചു.