പൊള്ളാച്ചിയിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത കേസ്; മുഖ്യപ്രതി ഷെമീനയുടെ ഭർത്താവ് പ്രതിയാകില്ല
|'ഭർത്താവായ മണികണഠന്റെ അറിവേടെയല്ല കുട്ടിയെ കടത്തിയത്'
പാലക്കാട്: പൊള്ളാച്ചിയിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി ഷെമീനയുടെ ഭർത്താവ് പ്രതിയാകില്ല. ഭർത്താവായ മണികണഠന്റെ അറിവേടെയല്ല കുട്ടിയെ കടത്തിയതെന്നാണ് പൊള്ളാച്ചി പൊലീസിന്റെ കണ്ടെത്തൽ. ചോദ്യം ചെയ്തതിന് ശേഷം പൊലീസ് മണികണ്ഠനെ വിട്ടയച്ചു.
മണികണ്ഠനോടും ബന്ധുക്കളോടും താൻ ഗർഭിണിയാണെന്ന് ഷെമീന പറഞ്ഞിരുന്നു. താൻ പ്രസവിച്ചു എന്നും കുഞ്ഞ് ഐസിയുവിലാണ് എന്നും ബന്ധുക്കളോട് പറഞ്ഞിരുന്നതായും അവരെ വിശ്വസിപ്പിക്കാനായാണ് കുഞ്ഞിനെ തട്ടികൊണ്ട് വന്നതെന്നുമാണ് ഷെമീന പൊലീസിന് നൽകിയ മൊഴി.
ഇന്നലെ രാവിലെയാണ് പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്ന് 4 ദിവസം പ്രായമായ കുഞ്ഞിനെ തട്ടി കൊണ്ടുപോയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പാലക്കാട് റെയിൽവേ സ്റ്റേഷനിലൂടെ കുഞ്ഞുമായി സ്ത്രീ പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊടുവായൂർ സ്വദേശി ഷെമീനയെ പൊള്ളാച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി.