പട്ടികജാതി വിഭാഗങ്ങൾക്ക് നൽകിവരുന്ന ചികിത്സാ സഹായം കൃത്യമായി ലഭിക്കുന്നില്ല
|സഹായ വിതരണം മുടങ്ങുന്നത് ഫണ്ടില്ലാത്തതിനാല്‍
പാലക്കാട്:സർക്കാർ പട്ടികജാതി വിഭാഗങ്ങൾക്ക് നൽകിവരുന്ന ചികിത്സാ സഹായം കൃത്യമായി ലഭിക്കുന്നില്ല സംസ്ഥാന സർക്കാർ പട്ടികജാതി വിഭാഗങ്ങൾക്ക് നൽകിവരുന്ന ചികിത്സാ സഹായം കൃത്യമായി ലഭിക്കുന്നില്ല. 2,587 പേർക്ക് ചികിത്സാ സഹായം നൽകാനുണ്ടെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനുള്ള പട്ടിക ജാതി വികസന വകുപ്പിന്റെ മറുപടി. ഫണ്ടില്ലാത്തതിനാലാണ് സഹായ വിതരണം മുടങ്ങുന്നത്
വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കുറവുള്ള പട്ടികജാതി കുടുംബങ്ങൾക്കാണ് ചികിത്സ ധനസഹായം നൽകുന്നത്. പരമാവതി ഒരു ലക്ഷം രൂപയാണ് ലഭിക്കുക. മെഡിക്കൽ സർട്ടിഫിക്കറ്റ് , ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ ഹാജറാക്കി അപേക്ഷ നൽകിയ 2587 പേർക്ക് ഇതുവരെ ചികിത്സ ധനസഹായം ലഭിച്ചിട്ടില്ല
തൃശ്ശൂർ ജില്ലയിൽ 846 അപേക്ഷകർക്ക് ചികിത്സ ധനസഹായം ലഭിക്കനുണ്ട്. തിരുവനന്തപുരത്ത് 474 ഉം , കൊല്ലത്ത് 319 ഉം ചികിത്സ സഹായ അപേക്ഷകൾ തീർപ്പക്കനുണ്ട്. കോട്ടയം ,കണ്ണൂർ , കസർക്കോട് ജില്ലകളിൽ ആർക്കും പട്ടികജാതി ചികിത്സ ധന സഹായം നൽകാനില്ലെന്നും വിവരവകാശ മറുപടിയിൽ പറയുന്നു. 6 കോടിയിലധികം രൂപ ചികിത്സ സഹായമായി നൽകാനുണ്ട്. കൃത്യമായി ഫണ്ട് ലഭിക്കത്തതാണ് പ്രതിസന്ധി.