കോട്ടയത്ത് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടതില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി
|സ്‌പെഷ്യല്‍ ബ്രാഞ്ചും സംഭവത്തില്‍ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: കോട്ടയത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണ പരിപാടിക്കിടെ മൈക്ക് ഒടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം തടസപ്പെട്ടതില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി. തലയോലപ്പറമ്പ് പൊലീസിനോട് സംഭവം അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. സ്‌പെഷ്യല്‍ ബ്രാഞ്ചും സംഭവത്തില്‍ അന്വേഷണം തുടങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞു വീണ് പ്രസംഗം അഞ്ച് മിനിട്ടോളമാണ് തടസപ്പെട്ടത്.
കോട്ടയത്ത് ഇന്ന് നിരവധി പ്രചാരണ പരിപാടികളായിരുന്നു മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അതിലെ ആദ്യത്തെ പരിപാടിയാണ് വൈക്കത്ത് നടന്നത്. മുഖ്യമന്ത്രി പ്രസംഗം തുടങ്ങി ഒരുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും മൈക്ക് പൊട്ടി വീഴുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങി. തുടര്‍ന്ന് സ്റ്റേജിലുണ്ടായിരുന്നവരാണ് ഓപ്പറേറ്ററുടെ സഹായത്തോടെ മൈക്ക് ശരിയാക്കിയത്.