സംസ്ഥാനത്തെ ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർ കൂടുതൽ ഇടപെടുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി
|നാളെ ആന്ധ്രഭക്ഷ്യ മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർ കൂടുതൽ ഇടപെടുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ആന്ധ്രയില്‍ നിന്ന് കൂടുതല്‍ അരി എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. നാളെ ആന്ധ്രഭക്ഷ്യ മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
സംസ്ഥാനത്ത് അരിയുടേയും പച്ചക്കറിയുടെയും വില കുതിച്ചുയരുന്നത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ വിലകൂടിയത് കേരളത്തിൽ പ്രതിഫലിച്ചിട്ടുണെന്നും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. പച്ചക്കറിയുടെ വില പിടിച്ച് നിര്‍ത്തുന്ന കാര്യം കൃഷി മന്ത്രിയുമായി ചര്‍ച്ച ചെയ്യും. കൂടുതല്‍ അരി എത്തിക്കുന്ന കാര്യത്തില്‍ ആന്ധ്രയിലെ ഭക്ഷ്യമന്ത്രിയും ഉദ്യോഗസ്ഥരുമായി നാളെ രാവിലെ 11.30 ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ചര്‍ച്ച നടക്കുന്നുണ്ട്.