മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കക്ക് തീപിടിച്ചു.
|ഫോൺ പൊട്ടിത്തെറിക്കുമ്പോൾ കിടക്കയില്‍ കിടന്നിരുന്ന യുവാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ചാവക്കാട്: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കിടക്കക്ക് തീപിടിച്ചു. കിടക്കയില്‍ കിടന്നിരുന്ന യുവാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഒരുമനയൂരില്‍ മൂന്നാംകല്ല് പാറാട്ട് കാസിമിന്റെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. കാസിമിന്റെ മകന് മുഹമ്മദ് ഫഹീമിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്.
ഫോണ്‍ കട്ടിലിന് സമീപത്തെ മേശ പുറത്ത് വെച്ച് ഉറങ്ങുകയായിരുന്നു ഫഹീം. ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്ക ഭാഗികമായി കത്തി നശിച്ചു. മൊബൈലില്‍ നിന്ന് ബാറ്ററി തെറിച്ച് വീണാണ് കിടക്ക് തീപിടിച്ചത്. പൊട്ടിത്തെറി ശബ്ദം കേട്ട് എഴുന്നേറ്റപ്പോഴേക്കും മുറിയില്‍ പുക നിറഞ്ഞിരുന്നു. പടക്കം പൊട്ടുന്നത് പോലെയുള്ള ശബ്ദം കേട്ട് വീട്ടുക്കാരും മുറയിലെത്തി. രൂക്ഷമായ ഗന്ധവുമുണ്ടായിരുന്നു.
കത്തിയ കിടക്കയില്‍ വെള്ളമൊഴിച്ചാണ് തീ അണച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ല. ഫഹീം ഒരു വര്‍ഷം മുമ്പ് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്. സംഭവ സമയം ബാറ്ററി ചാര്‍ജ്ജിന് വെച്ചിരുന്നില്ലെന്ന് കാസിം പറഞ്ഞു.