Kerala
ഭാര്യാ മാതാവിനെ മരുമകൻ തലക്കടിച്ചു കൊന്നു
Kerala

ഭാര്യാ മാതാവിനെ മരുമകൻ തലക്കടിച്ചു കൊന്നു

Web Desk
|
7 Aug 2024 4:14 AM GMT

തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം

തിരുവന്തപുരം: ആറ്റിങ്ങലിൽ ഭാര്യ മാതാവിനെ മരുമകൻ തലക്കടിച്ചു കൊന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രീത(55)യെയാണ് ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയത്.

മകളുടെ ഭർത്താവ് അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട പ്രീതയുടെ ഭർത്താവ് ബാബു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഭാര്യയുടെ അച്ഛനെയും അമ്മയേയും കിടപ്പുമുറിയിൽ വെച്ച് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൊലപാതകത്തിനും വധശ്രമത്തിനും പൊലീസ് കേസെടുത്തു.


Related Tags :
Similar Posts