Kerala
ai camera kerala

പ്രതീകാത്മക ചിത്രം

Kerala

എ.ഐ ക്യാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

Web Desk
|
9 Sep 2023 2:05 AM GMT

ഒരു ജില്ലയിൽ പത്ത് ഡ്രോൺ എ.ഐ ക്യാമറകളായിരിക്കും സ്ഥാപിക്കുക

കൊച്ചി: എ.ഐ ക്യാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ മോട്ടോർ വാഹന വകുപ്പിന് അനുമതി നൽകി. ഒരു ജില്ലയിൽ പത്ത് ഡ്രോൺ എ.ഐ ക്യാമറകളായിരിക്കും സ്ഥാപിക്കുക.

ക്യാമറകൾ സ്ഥാപിച്ച സ്ഥലത്ത് മാത്രം നിയമം പാലിക്കുന്നതും ഇല്ലാത്ത ഇടങ്ങളിൽ നിയമലംഘനങ്ങൾ വർധിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡ്രോൺ എ.ഐ ക്യാമറകൾ സ്ഥാപിക്കാൻ മോട്ടാർ വാഹനവകുപ്പ് തീരുമാനിച്ചത്.കഴിഞ്ഞ മാസം ഇതു സംബന്ധിച്ച് സർക്കാരിന് വകുപ്പ് ശിപാർശ നൽകിയിരുന്നു. തുടർന്ന് സർക്കാർ അനുമതി നൽകുകയായിരുന്നു.എ ഐ ക്യാമറകൾ സ്ഥാപിച്ചതോടെ അപകടങ്ങളിൽ വലിയ കുറവാണുണ്ടായത്.ഇതുകൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.

എ.ഐ ക്യാമറകള്‍ക്കായി പ്രത്യേക ഡ്രോണുകള്‍ നിര്‍മ്മിക്കും.ഇതിനായി വിവിധ ഏജന്‍സികളുമായി ഗതാഗത വകുപ്പ് ചര്‍ച്ച നടത്തി.ഒരു ജില്ലയില്‍ കുറഞ്ഞത് 10 എ.ഐ ക്യാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.



Related Tags :
Similar Posts