Kerala
mystery, death,  neighbors,Kayakodi, murder, suicide

മരിച്ച രാജീവൻ, ബാബു

Kerala

കായക്കൊടിയിലെ അയൽവാസികളുടെ മരണത്തിൽ ദുരൂഹത തുടരുന്നു

Web Desk
|
27 Jan 2023 2:17 AM GMT

ബാബുവിന്റേത് കൊലപാതകം ആണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം

കോഴിക്കോട്: കായക്കൊടിയിലെ അയൽവാസികളുടെ മരണത്തിൽ ദുരൂഹത തുടരുന്നു. ഹോട്ടൽ തൊഴിലാളിയായ ബാബുവിനെ വണ്ണാത്ത് പൊയിയിലെ വീട്ടിൽ കഴുത്ത് മുറിഞ്ഞ നിലയിലും അയൽവാസി രാജീവനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബാബുവിന്റേത് കൊലപാതകം ആണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. രണ്ടു മരണങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെന്നാണ് നിഗമനം.

ഇന്നലെ പതിനൊന്ന് മണിയോടെയാണ് ഹോട്ടൽ തൊഴിലാളിയായ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അതിന് ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് അയൽവാസിയായ രാജീവനെ വീടിന്‍റെ ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ബാബുവിന്‍റെ കഴുത്തിൽ കത്തികൊണ്ട് മുറിവേറ്റ പാടുകളും, വയർ കുത്തിക്കീറിയ അവസ്ഥയിലുമായിരുന്നു.

രാജീവിന്‍റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Similar Posts