Kerala
സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കും
Kerala

സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കും

Web Desk
|
4 Jun 2021 5:36 AM GMT

പൊതുവിതരണത്തിലെ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിന് 70 പുതിയ വില്‍പനശാലകള്‍ സിവില്‍ സപ്ലൈസ് വകുപ്പ് ആരംഭിച്ചു

സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പൊതുവിതരണത്തിലെ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിന് 70 പുതിയ വില്‍പനശാലകള്‍ സിവില്‍ സപ്ലൈസ് വകുപ്പ് ആരംഭിച്ചു. 97 വില്‍പനശാലകളെ അപ്‍ഗ്രേഡ് ചെയ്തു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെയും കണ്‍സ്യൂമര്‍ഫെഡിനെയും ശക്തിപ്പെടുത്തും. സഹകരണ സംഘങ്ങളുടെ അതിവിപുലമായ ശൃംഖലയെ ഉത്സവകാലത്തെ കമ്പോള ഇടപെടലിന് ഉപയോഗപ്പെടുത്തും.

കോവിഡ് മഹമാരിയുടെ ദുരിതം ലഘൂകരിച്ച് സംസ്ഥാനത്തെ എല്ലാവര്‍ക്കും ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിര്‍ണായക പങ്കുവഹിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിലെ റേഷന്‍കട ശൃംഖലയെ നവീകരിക്കുന്നതിന്‍റെ ഭാഗമായി എന്‍റ്.ടു.എന്‍റ് കമ്പ്യൂട്ടറൈസേഷന്‍, ഇപോസ് മെഷീനുകള്‍, വാതില്‍പ്പടി വിതരണം എന്നിവ നടപ്പാക്കിയിട്ടുണ്ട്.

Similar Posts