വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്‍ വീണ്ടും ജോലിയില്‍
|അഴിമതി കേസില്‍ ഒളിവിലുള്ള ജെ.ജോസ്‌മോനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസില്‍ വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചത്
വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ സംരക്ഷിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. അഴിമതി കേസില്‍ ഒളിവിലുള്ള ജെ.ജോസ്‌മോനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസില്‍ വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചത്. ജോസ്‌മോന്‍ കോഴിക്കോട് ഓഫീസിലെത്തി ചുമതലയേറ്റു. ഇതിന് പിന്നാലെ ജോസ്‌മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയും ഉത്തരവിറങ്ങി.
എന്നാല്‍ വിജിലന്‍സ്.അന്വേഷണ റിപ്പോര്‌ട്ടൊന്നും ബോര്‍ഡിന് കിട്ടിയിട്ടില്ലെന്ന് ചെയര്‍മാന്‍ എ.ബി .പ്രദീപ് പറഞ്ഞു. ഏതെങ്കിലും തരത്തിലിലുള്ള റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കോടതിയില്‍ വിജിലന്‍സ് ഇയാള്‍ കുറ്റക്കാരനാണ്, ഇ യാള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നു കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരാള്‍ക്കാണ് ജോലി വീണ്ടും നല്‍കിയത്. ഈയൊരു നടപടി തിരുത്തിയിട്ടുണ്ടെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്.
ജോസ് മോന്റെ കൊല്ലം എഴുകോണിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് കോടികളുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയിരുന്നു.