Kerala
The only mistake farmers made was trusting the government; VD Satheesan wants to abolish PRS
Kerala

സർക്കാരിനെ വിശ്വസിച്ചതാണ് കർഷകർ ചെയത ഒരേയൊരു തെറ്റ്; പി.ആർ.എസ് നിർത്തലാക്കണമെന്ന് വി.ഡി സതീശൻ

Web Desk
|
13 Nov 2023 2:00 PM GMT

നെല്ല് സംഭരണത്തിന്റെ തുക കർഷകന് നേരിട്ട് നൽകണമെന്ന് വി.ഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു

തിരുവനന്തപുരം: പി.ആർ.എസ് നിർത്തലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നെല്ല് സംഭരണത്തിന്റെ തുക കർഷകന് നേരിട്ട് നൽകണം. സർക്കാരിനെ വിശ്വസിച്ചതാണ് കർഷകർ ചെയത ഒരേയൊരു തെറ്റെന്നും പി.ആർ.എസ് സംവിധാനത്തെ കർഷകർ ഭയത്തോടെയാണ് കാണുന്നതെന്നും വി.ഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ സംസ്ഥാനത്തെ നെൽ കർഷകർക്ക് നെല്ല് സംഭരിച്ച ശേഷം നേരിട്ട് പൈസ നൽകാതെ പി.ആർ.എസ് (പാഡി റെസിപ്റ്റ് ഷീറ്റ് ) വായ്പയായിട്ടാണ് സംസ്ഥാന സർക്കാർ പണം നൽകുന്നത്. ഇത് നിർത്തലാക്കി നെൽ കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് പൈസ കർഷകർക്ക് നേരിട്ട് നൽകണമെന്നുള്ള ആവശ്യമാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്.

പി.ആർ.എസ് ഉപയോഗിക്കുന്നത് മൂലം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലെ സിബിൽ സ്‌കോറിൽ കാര്യമായ ഇടിവ് വരുന്നുണ്ട്. ഇത് അവർക്ക് മറ്റു വായ്പകൾ എടുക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടനാട്ടിലെ ഒരു കർഷകൻ ആത്മഹത്യ ചെയ്യാനിടയായത്. സർക്കാരിനെ വിശ്വസിച്ചുവെന്നതാണ് കർഷകർ ചെയ്ത ഒരേ ഒരു തെറ്റെന്നും വി.ഡി സതീശൻ പറഞ്ഞു.

Related Tags :
Similar Posts