വെള്ളക്കരം വർധന അടിയന്തര പ്രമേയമായി കൊണ്ടുവരാൻ നീക്കവുമായി പ്രതിപക്ഷം
|പൊതു ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് നിർദ്ദേശങ്ങളിലെ ഇളവുകൾ പ്രഖ്യാപിക്കുക
തിരുവനന്തപുരം: വെള്ളക്കരം വർധന അടിയന്തര പ്രമേയമായി പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിച്ചേക്കും. ബജറ്റിൻമേലുള്ള പൊതു ചർച്ച ഇന്നും തുടരും. പൊതു ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് നിർദ്ദേശങ്ങളിലെ ഇളവുകൾ പ്രഖ്യാപിക്കുക. ഭൂപതിവ് ചട്ടവുമായി ബന്ധപെട്ട ചോദ്യങ്ങൾ ചോദ്യത്തര വേളയിൽ ഉണ്ടാകും. നികുതി വര്‍ധനവിന് എതിരെ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹം രണ്ടാം ദിനവും തുടരും. സഭയ്ക്ക് പുറത്ത് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. നിയമസഭയിലേക്ക് യുവമോർച്ചയും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
കോൺഗ്രസിന്‍റെ നേത്യത്വത്തിൽ ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഡിസിസികളുടെ നേത്യത്വത്തിൽ കലക്ട്രേറ്റുകളിലേക്കാണ് മാർച്ച് നടത്തുക. രണ്ടു പകൽ നീണ്ടു നിൽക്കുന്ന രാപകൽ സമരം നടത്താനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെയും വർധിപ്പിക്കുന്ന ബജറ്റ് നിർദേശത്തിൽ സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു.