Kerala
ഇ.പി ജയരാജൻ പറഞ്ഞത് പാർട്ടി വിശ്വസിക്കുന്നു: എം.വി ​ഗോവിന്ദ​ൻ
Kerala

'ഇ.പി ജയരാജൻ പറഞ്ഞത് പാർട്ടി വിശ്വസിക്കുന്നു': എം.വി ​ഗോവിന്ദ​ൻ

Web Desk
|
13 Nov 2024 6:04 AM GMT

'ഇ.പി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല'

കണ്ണൂർ: പുസ്തകവിവാ​​ദത്തിൽ ഇ.പി ജയരാജൻ പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദ​ൻ. ആളുകൾ രചന നടത്താനും പുസ്തകം എഴുതാനും പാർട്ടിയോട് മുൻകൂർ അനുവാദം വാങ്ങേണ്ട കാര്യമില്ല. ഇ.പി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പാർട്ടിയുമായി ആലോചന വേണം. ഇ.പി പുസ്തകം എഴുതി പൂർത്തിയാക്കിയില്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts