Kerala
case, police,  beating up a tribal youth , Idukki,
Kerala

ഇടുക്കിയിൽ ആദിവാസി യുവാവിനെ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

Web Desk
|
24 Feb 2023 3:18 AM GMT

യുവാവിന് മർദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു

അടിമാലി: ഇടുക്കിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ അടിമാലി പൊലീസ് കേസെടുത്തു. ആദിവാസി യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. അടിമാലി സ്വദേശി ജസ്റ്റിനും, കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് മർദിച്ചുവെന്നാണ് യുവാവിന്റെ മൊഴി. എസ് ഇ എസ് ടി പീഡന നിരോധന നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ എസ്.സി.എസ്.ടി. കമ്മീഷൻ പൊലീസിനോട് വിശദീകരണം തേടിയിരുന്നു.

യുവാവിന് മർദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പരാതിയില്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പൊലീസിനെതിരെ പ്രതിഷേധവുമായി സാമൂഹ്യ പ്രവർത്തകരും ദലിത് ആക്ടിവിസ്റ്റുകളും രംഗത്തെത്തി .

അടിമാലി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനിടെയാണ് മാമലക്കണ്ടം സ്വദേശിയായ ബിനീഷിന് മർദനമേറ്റത്. മന്നാംകാല സ്വദേശി ജസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു മർദനം.ക്ഷേത്ര പരിസരത്ത് വെച്ച് ഇവർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.മർദ്ദനം ഭയന്ന് യുവാവ് ക്ഷേത്രത്തിലേയ്ക്ക് ഓടിക്കറി.പിന്നാലെ ക്ഷേത്ര മുറ്റത്ത് വെച്ച് വീണ്ടും സംഘർഷമുണ്ടായി.

ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ പ്രദേശവാസികളായ ജസ്റ്റിൻ, സജീവൻ , സഞ്ജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.എന്നാൽ ബനീഷിനെ മർദ്ദിച്ചതിൽ പോലീസ് കേസെടുത്തില്ല.ഇതാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്.

യുവാവിനെ മർദിച്ച സംഭവത്തിൽ എസ്.സി.എസ്.ടി കമ്മീഷൻ കേസെടുത്തിട്ടുണ്ട്.ഏഴു ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവിക്കും, അടിമാലി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർക്കും കമ്മീഷൻ നിർദ്ദേശം നൽകി.

Similar Posts