Kerala
Pinarayi Vijayan
Kerala

ഹിന്ദുവുമായുള്ള അഭിമുഖത്തിനിടെ PR ഏജന്‍റ് ഇടയ്ക്ക് വന്നതല്ല; മുഖ്യമന്ത്രിയുടെ വാദം ‍പൊളിയുന്നു

Web Desk
|
3 Oct 2024 10:26 AM GMT

വിനീത് ഹാണ്ഡ വന്നത് സുബ്രഹ്മണ്യനൊപ്പം

ന്യൂഡൽഹി: 'ദി ഹിന്ദു'വുമായുള്ള അഭിമുഖത്തിനിടെ പി.ആർ പ്രതിനിധി ഇടയ്ക്ക് വന്നതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിയുന്നു. മുൻ സിപിഎം എംഎൽഎയുടെ മകൻ സുബ്രഹ്മണ്യനും കൈസൻസ് സിഇഒ വിനീത് ഹാണ്ഡയും ഒരുമിച്ചാണ് കൊച്ചിൻ ഹൗസിലെത്തിയത്. റിലയൻസിന്റെ പിആർഒ എന്നു പറഞ്ഞാണ് കൊച്ചിൻ ഹൗസിൽ പരിചയപ്പെടുത്തിയത്.

ഇന്റർവ്യൂ നടക്കുന്നതിനിടെ ഇടയ്ക്ക് കയറി വന്നുവെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നത് എന്നാൽ ഈ വാദം തള്ളുന്നതാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രിയടക്കം വിവിഐപികൾ താമസിക്കുന്ന മേഖലയിൽ ഒരു പിആർഒ എന്ന് പരിചയപ്പെടുത്തിയ ആളെങ്ങനെ എത്തി എന്നതും ദുരൂഹമാണ്.

താനോ സർക്കാരോ ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി ഒരു പൈസയും ചെലവഴിച്ചിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. തനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരനാണ് അഭിമുഖത്തിനായി തന്നെ ബന്ധപ്പെട്ടതെന്നും അത് ആലപ്പുഴയിലെ ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അഭിമുഖത്തിനിടെ മറ്റൊരാൾ കൂടി കടന്നുവന്നു. എന്നാൽ അയാളെ തനിക്കറിയില്ല. മാധ്യമപ്രവർത്തകയുടെ കൂടെയുള്ള ആളാണെന്നാണ് കരുതിയത്. പിന്നെയാണ് പറയുന്നത് അതൊരു ഏജൻസിയുടെ ഭാഗമായ ആളാണ് എന്ന് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


Related Tags :
Similar Posts