Kerala
Kerala
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു; ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് കെ. സുധാകരന്‍
|6 Sep 2021 8:59 AM GMT
തര്‍ക്കങ്ങള്‍ അവസാനിച്ചു. ഇനി ചര്‍ച്ചയില്ലെന്നും സുധാകരന്‍ പറഞ്ഞു
കോണ്‍ഗ്രസിലെ പ്രശ്നങ്ങളും പരിഭവങ്ങളും പരിഹരിച്ചുവെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇന്ദിരാഭവനില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രതികരണം.
തര്‍ക്കങ്ങള്‍ അവസാനിച്ചു. ഇനി ചര്‍ച്ചയില്ലെന്നും സുധാകരന്‍ പറഞ്ഞു. മഞ്ഞുരുകിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മഞ്ഞ് ഉണ്ടായിട്ടില്ല ഉരുകാനെന്നുംപ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് ഹൈക്കാന്‍ഡിനെ അറിയിച്ചുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.