Kerala
KSEB

കെഎസ്ഇബി

Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റഗുലേറ്ററി കമ്മീഷന്‍ പുനഃസ്ഥാപിച്ചെങ്കിലും അനിശ്ചിതത്വം തുടരുന്നു

Web Desk
|
1 Jan 2024 1:35 AM GMT

കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാതിരിക്കാന്‍ കമ്മീഷന്‍ തീരുമാനത്തിനെതിരെ കമ്പനികള്‍ നീങ്ങുമെന്നത് മുന്‍കൂട്ടി കണ്ട് നിയമോപദേശം തേടിയിരിക്കുകയാണ് കെ.എസ്.ഇ.ബി

തിരുവനന്തപുരം: 465 മെഗാവാട്ടിന്‍റെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുനഃസ്ഥാപിച്ചെങ്കിലും അനിശ്ചിതത്വം തുടരുന്നു. കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാതിരിക്കാന്‍ കമ്മീഷന്‍ തീരുമാനത്തിനെതിരെ കമ്പനികള്‍ നീങ്ങുമെന്നത് മുന്‍കൂട്ടി കണ്ട് നിയമോപദേശം തേടിയിരിക്കുകയാണ് കെ.എസ്.ഇ.ബി.

അതിനിടെ കരാര്‍ റദ്ദാക്കിയതിലെ ദുരൂഹത കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്ന് കെ.എസ്.ഇ.ബിയിലെ പ്രതിപക്ഷ തൊഴിലാളി സംഘടന ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഒപ്പിട്ട വൈദ്യുതി വാങ്ങല്‍ കരാര്‍ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കഴിഞ്ഞ മെയ് മാസം റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കി. യൂണിറ്റിന് 4 രൂപ 29 പൈസക്കാണ് കരാറിലെ മൂന്ന് കമ്പനികളും കെ.എസ്.ഇ.ബിക്ക് വൈദ്യുതി നല്‍കിയിരുന്നത്. കുറഞ്ഞ നിരക്കിലെ വൈദ്യുതി നിലച്ചതോടെ പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് യൂണിറ്റിന് പത്ത് രൂപ വരെ നല്‍കി വൈദ്യുതി വാങ്ങിയത് വഴി കെ.എസ്.ഇ.ബിക്ക് നഷ്ടം 500 കോടി രൂപ. കരാര്‍ തുടരണമെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവശ്യപ്പെടുകയും അപ്പല്ലേറ്റ് ട്രിബ്യൂണല്‍ സംസ്ഥാനത്തിന് തീരുമാനിക്കാമെന്ന് നിര്‍ദേശിച്ചതോടെയാണ് കരാര്‍ പുനഃസ്ഥാപിച്ചത്.

കരാര്‍ പുനഃസ്ഥാപിച്ചങ്കിലും ജിന്‍ഡാല്‍ പവര്‍ മാത്രമാണ് കരാര്‍പ്രകാരമുള്ള നിരക്കില്‍ വൈദ്യുതി നല്‍കാന്‍ സമ്മതം അറിയിച്ചത്. ജാബുവ പവേഴ്സും ജിന്‍ഡാല്‍ ഇന്ത്യ തെര്‍മല്‍ പവേഴ്സും റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നാണ് സൂചന.



Similar Posts