Kerala
Kerala vehicle new speed limit
Kerala

വാഹനങ്ങൾക്ക് ഇന്ന് മുതൽ പുതിയ വേഗത; വേഗപരിധി പ്രാബല്യത്തിൽ

Web Desk
|
1 July 2023 12:59 AM GMT

ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോമീറ്ററുമാണ് വേഗപരിധി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നു മുതൽ പ്രാബല്യത്തിലായി. 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 കിലോമീറ്റർ , മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ എന്നിങ്ങനെയാണ് പരിധി.

മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്റർ , മറ്റു റോഡുകളിൽ 70, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോമീറ്ററുമാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90, മറ്റ് ദേശീയപാതകളിൽ 85, 4 വരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളിൽ 60, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.

(വാഹനം) (6 വരി ദേശീയപാത) (4 വരി ദേശീയപാത) (മറ്റ് ദേശീയപാത) (4 വരി സംസ്ഥാനപാത) (മറ്റ് സംസ്ഥാന,ജില്ലാപാത) (മറ്റ് റോഡുകള്‍) (നഗര റോഡ്)

കാർ - 110 | 100 | 90 | 90 | 80 | 70 | 50

ബസ് - 95 | 90 | 85 | 80 | 70 | 60 | 50

ചരക്ക് വാഹനം - 80 | 80 | 70 | 70 | 65 | 60 | 50

ഇരുചക്ര വാഹനം - 60 | 60 | 60 | 60 | 60 | 60 | 50

ഓട്ടോറിക്ഷ - 50 | 50 | 50 | 50 | 50 | 50 | 50

സ്‌കൂൾ വാഹനം 50 | 50 | 50 | 50 | 50 | 50 | 50

Similar Posts