Kerala
Kerala
മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും
|29 Oct 2021 3:42 PM GMT
സെക്കന്റിൽ 275 ഘനയടി വെള്ളം കൂടി ഉടൻ പുറത്തുവിടും
മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. സെക്കന്റിൽ 275 ഘനയടി വെള്ളം കൂടി ഉടൻ പുറത്തുവിടും.825 ഘനയടി വെള്ളമാണ് ആകെ പുറത്തുവിടുക.
ഇന്ന് രാത്രി 9 മണിയോടെയാണ് ഷട്ടർ കൂടുതൽ ഉയർത്തുമെന്ന് ഡാം അധികൃതർ അറിയിച്ചത്. കേരളം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഒരു ഷട്ടർ കൂടി 30 സെന്റീമീറ്റർ ഉയർത്തും. നിലവിലുള്ള ജലനിരപ്പിനേക്കാൾ അരയടിയിൽ താഴെ വെള്ളം മാത്രമായിരിക്കും പെരിയാറിൽ ഉയരുക.