India
രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയർന്നു
India

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയർന്നു

ijas
|
20 Jun 2022 5:42 AM GMT

മഹാരാഷ്ട്ര, ദല്‍ഹി, കേരളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു. കോവിഡ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയർന്നു. പുതുതായി 12,781 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പതിനെട്ട് കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 4.32 ശതമാനമമാണ് പ്രതിദന ടി.പി.ആര്‍. മഹാരാഷ്ട്ര, ദല്‍ഹി,കേരളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഉത്തർപ്രദേശിലും, തമിഴ്നാട്ടിലും രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ട്. ഡൽഹിയിൽ പുതിയ വകഭേദം ഉണ്ടോ എന്ന് പരിശോധിക്കാൻ ജനിതക പരിശോധന കർശനമാക്കി. വിദേശത്ത് നിന്ന് വരുന്നവർക്ക് എയർസുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് കേന്ദ്രം വീണ്ടും നിർബന്ധമാക്കിയേക്കും.

കേരളത്തില്‍ ഇന്നലെ 2,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടിപിആര്‍ 16.08 ശതമാനമാണ്. 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണവും സ്ഥിരീകരിച്ചിരുന്നു. 2,072 പേര്‍ രോഗമുക്തരാവുകയും ചെയ്തു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 574 പേര്‍ക്കാണ് വൈറസ് ബാധ. രണ്ടാമത് കൂടുതല്‍ രോഗികള്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍ 22,000 കടന്നു.

Related Tags :
Similar Posts