Kerala
കൃഷിനാശം; കർഷകർക്ക് പത്തു കോടി രൂപ അനുവദിച്ചു
Kerala

കൃഷിനാശം; കർഷകർക്ക് പത്തു കോടി രൂപ അനുവദിച്ചു

Web Desk
|
9 Feb 2022 2:17 PM GMT

നഷ്ടപരിഹാരം ലഭിക്കുന്നതിനായി കർഷകർ സമർപ്പിച്ച അപേക്ഷകളിൽ ഒരു മാസത്തിനകം നടപടികൾ പൂർത്തീകരിക്കണമെന്ന് കൃഷിമന്ത്രി നിർദ്ദേശം നൽകിയിരുന്നു

പ്രകൃതിക്ഷോഭം മൂലം വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ വിഹിതമായി പത്തു കോടി രൂപ കൂടി അനുവദിച്ചു. വിള നാശം സംഭവിച്ച് കടബാധ്യതയിലായ കർഷകർക്ക് ഇത് ആശ്വാസകരമാകും. നടപ്പു സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്യുന്നതിന് കൃഷി ഡയറക്ടർക്ക് അനുമതി നൽകിക്കൊണ്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച ഇൻഷുർ ചെയ്ത വിളകൾക്കുള്ള നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. നഷ്ടപരിഹാരം ലഭിക്കുന്നതിനായി കർഷകർ സമർപ്പിച്ച അപേക്ഷകളിൽ ഒരു മാസത്തിനകം നടപടികൾ പൂർത്തീകരിക്കണമെന്ന് കൃഷിമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തിയ നഷ്ടപരിഹാര തുകയുടെ ആദ്യഘട്ടമായാണ് പത്ത് കോടി അനുവദിച്ചിട്ടുള്ളത്.

ഈ സർക്കാർ അധികാരമെടുത്ത ശേഷം പ്രകൃതിക്ഷോഭം മൂലം മുൻ വർഷങ്ങളിൽ കർഷകർക്ക് വിളനാശം സംഭവിച്ചതിന്റെ നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ വിഹിതം 54.94 കോടി രൂപയും കേന്ദ്രസർക്കാർ വിഹിതം കോടി 8.25 രൂപയും അടക്കം 63.19 കോടി രൂപ കർഷകർക്ക് വിതരണം ചെയ്തിരുന്നു. ഇപ്പോൾ അനുവദിച്ച തുക കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ കാലതാമസം കൂടാതെ എത്തിക്കുന്നതിന് കൃഷിമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

The State Government has sanctioned an additional `10 crore for distribution of compensation to farmers affected by natural calamities.

Similar Posts