ഹൗസ് സര്‍ജന്‍മാരുടെയും റെസിഡന്റ് ഡോക്ടര്‍മാരുടെയും സ്റ്റൈപന്റ് വര്‍ധിപ്പിച്ചു
|മെഡിക്കല്‍, ദന്തല്‍ വിഭാഗം ഹൗസ് സര്‍ജന്‍മാരുടെ സ്റ്റൈപന്റ് 27,300 രൂപയാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും ദന്തല്‍ കോളേജുകളിലെയും ഹൗസ് സര്‍ജന്‍മാരുടെയും റെസിഡന്റ് ഡോക്ടര്‍മാരുടെയും സ്റ്റൈപന്റ് വര്‍ധിപ്പിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുന്ന തരത്തിലാണ് ഉത്തരവിറക്കിയത്.
മെഡിക്കല്‍, ദന്തല്‍ വിഭാഗം ഹൗസ് സര്‍ജന്‍മാരുടെ സ്റ്റൈപന്റ് 27,300 രൂപയാക്കി. ഒന്നാം വര്‍ഷ മെഡിക്കല്‍, ദന്തല്‍ വിഭാഗം പി.ജി. ജൂനിയര്‍ റെസിഡന്റുമാര്‍ക്ക് 57,876 രൂപയും രണ്ടാം വര്‍ഷ ജൂനിയര്‍ റെസിഡന്റുമാര്‍ക്ക് 58,968 രൂപയും മൂന്നാം വര്‍ഷ ജൂനിയര്‍ റെസിഡന്റുമാര്‍ക്ക് 60,060 രൂപയുമാക്കി സ്റ്റൈപന്റ് വര്‍ധിപ്പിച്ചു.
മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി പി.ജി ഒന്നാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 68,796 രൂപയും രണ്ടാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 70,980 രൂപയും മൂന്നാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 73,164 രൂപയുമാക്കി.
മെഡിക്കല്‍ ബോണ്ടഡ് പോസ്റ്റിങ്ങിലെ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 76,440 രൂപയും ദന്തല്‍ ബോണ്ടഡ് പോസ്റ്റിങ്ങിലെ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 73,500 രൂപയും കോണ്ട്രാക്ട് പോസ്റ്റിങ് സീനിയര്‍ റെസിഡന്റുമാര്‍ക്ക് 73,500 രൂപയുമാക്കിയാണ് സ്റ്റൈപന്റ് വര്‍ധിപ്പിച്ചത്.