അരിക്കൊമ്പനെ പിടികൂടും വരെ സമരം തുടരും
|ആന തകർത്ത വീടുകളുടെ ഉടമകളെയും, ആന കൊന്നവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി തുടർ ദിവസങ്ങളിൽ സമരം നടത്തും
ഇടുക്കി: അരിക്കൊമ്പനെ പിടികുടും വരെ സമരം തുടരാൻ സർവ്വകക്ഷി യോഗ തീരുമാനം. ആന തകർത്ത വീടുകളുടെ ഉടമകളെയും, ആന കൊന്നവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി തുടർ ദിവസങ്ങളിൽ സമരം നടത്തും. നാളെ ജനപ്രതിനിധികൾ പൂപ്പാറയിൽ ധർണ നടത്തും. ഉച്ചക്ക് 3 മണി മുതൽ വൈകിട്ട് ആറു വരെയാണ് ധർണ
ഇന്ന് ഇടുക്കിയിൽ പത്ത് പഞ്ചായത്തുകളിൽ ഹർത്താൽ നടത്തിയിരുന്നു. അരിക്കൊമ്പൻ അപകടകാരിയാണെന്ന് വനംവകുപ്പ് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങളും അരിക്കൊമ്പൻ തകർത്തിരുന്നു.
2017ൽ മാത്രം തകർത്തത് 52 വീടുകളും കടകളുമാണ്. അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യും. നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമാണെന്നാണ് വനംവകുപ്പിന്റെ വാദം.