Kerala
![കുറ്റ്യാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു കുറ്റ്യാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു](https://www.mediaoneonline.com/h-upload/2024/09/29/1444216-untitled-1.webp)
Kerala
കുറ്റ്യാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
29 Sep 2024 10:38 AM GMT
പത്താം ക്ലാസ് വിദ്യാർഥികളാണ് മരിച്ചത്
കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. പാലേരി പാറക്കടവ് സ്വദേശി യൂസഫ് - സഫിയ ദമ്പതികളുടെ മകൻ റിസ്വാൻ (14). പാലേരി പാറക്കടവ് സ്വദേശി മജീദ് - മുംതാസ് ദമ്പതികളുടെ മകൻ സിനാൻ(15) എന്നിവരാണ് മരിച്ചത്.
കുറ്റ്യാടി ഗവ.ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.