Kerala
Supreme Court

Supremecourt

Kerala

​ഗവർണർക്കെതിരെ കേരളത്തിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Web Desk
|
26 July 2024 1:15 AM GMT

ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച നടപടി ഭരണഘടനാ വിരുദ്ധമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു

ന്യൂഡൽഹി: ഏഴ് ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള കേരളത്തിന്റെ പുതിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. രണ്ടേമുക്കാല്‍ വര്‍ഷത്തിലധികമായി ബില്ലുകള്‍ തടഞ്ഞുവെച്ചെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

എട്ട് ബില്ലുകളില്‍ ഏഴും തടഞ്ഞു, അംഗീകാരം നല്‍കിയത് ഒന്നിന് മാത്രമാണെന്നും ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച നടപടി ഭരണഘടനാ വിരുദ്ധമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണ്ണറുടെ നടപടിക്ക് ആധാരമായ രേഖകള്‍ സുപ്രിംകോടതി വിളിച്ചുവരുത്തണമെന്നാണ് പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

Similar Posts