Kerala
മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Kerala

മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Web Desk
|
22 Nov 2021 3:08 AM GMT

ബേബി ഡാം ശക്തിപ്പെടുത്താനും, മരങ്ങള്‍ മുറിക്കാനും കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്‌നാട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു

മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട നാല് പൊതുതാത്പര്യഹർജികൾ പരിഗണിക്കുന്നത്. മേൽനോട്ട സമിതി അംഗീകരിച്ച 142 അടി ജലനിരപ്പ് എന്ന റൂൾ കർവിനെ കേരളം എതിർക്കും. ബേബി ഡാം ശക്തിപ്പെടുത്താനും, മരങ്ങള്‍ മുറിക്കാനും കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്‌നാട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

മുല്ലപെരിയാർ അണക്കെട്ടിൽ വിള്ളലുകൾ ഉണ്ടായിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുതിയ മറുപടിസത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ചെറിയ ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ല. അണക്കെട്ടിന്‍റെ അന്തിമ റൂൾ കെർവ് തയ്യാറായിട്ടില്ല എന്ന കേരളത്തിന്‍റെ വാദം തെറ്റാണ് എന്നും തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചു. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണം എന്നും തമിഴ്നാട് പറഞ്ഞു.

The Supreme Court will hear the Mullaperiyar case today. A bench of Justices AM Khanwilker and CT Ravikumar will consider four public interest litigation related to the Mullaperiyar Dam

Similar Posts