Kerala
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ വീണ്ടും ലേലം ചെയ്യും
Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ വീണ്ടും ലേലം ചെയ്യും

Web Desk
|
12 May 2022 2:18 PM GMT

2021 ഡിസംബർ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂർ ക്ഷേത്രത്തിലേക്കു കാണിക്കയായി നൽകിയതാണ് കാർ

തൃശൂർ: മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ ജീപ്പ് വീണ്ടും ലേലം ചെയ്യും. ദേവസ്വം കമ്മീഷണറുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ബോർഡിന്റെ തീരുമാനം.ഥാർ പുനർലേലം ചെയ്യുന്ന തീയതി പത്രമാധ്യമങ്ങൾ വഴി പൊതു ജനങ്ങളെ അറിയിക്കുമെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ലേലം പിടിച്ചത് എറണാകുളം സ്വദേശിയായ അമൽ മുഹമ്മദ് ആയിരുന്നു. എന്നാൽ ഒരാൾ മാത്രമായി ലേലം പൂർത്തിയാക്കാൻ കഴിയില്ലെന്ന പരാതിയിലാണ് ഇപ്പോഴത്തെ നടപടി.

മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ കാർ പൊതുലേലത്തിൽ ബഹ്‌റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമൽ മുഹമ്മദ് അലി സ്വന്തമാക്കിയിരുന്നു. അതേസമയം, ലേലം താൽക്കാലികമായി ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനൽകുന്നതിൽ പുനരാലോചന വേണ്ടിവന്നേക്കാമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രതികരിച്ചതോടെ ലേലതീരുമാനത്തിൽ ആശയക്കുഴപ്പമായി.

2021 ഡിസംബർ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂർ ക്ഷേത്രത്തിലേക്കു കാണിക്കയായി നൽകിയതാണ് കാർ. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു നൽകിയത്.വാഹനം ലേലം ചെയ്തതിനു പിന്നാലെയാണ് കൈമാറുന്നതിനെച്ചൊല്ലി അഭിപ്രായവ്യത്യാസം ഉടലെടുത്തത്.

Related Tags :
Similar Posts