ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും
|ദിലീപിന് ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതി നിർദേശിച്ച വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍റെ അപേക്ഷ
കൊച്ചി: നടിയെ അക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍റെ ഹരജി വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ദിലീപിന് ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതി നിർദേശിച്ച വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍റെ അപേക്ഷ . ഇതിൽ ഇന്ന് ദിലീപിനോട് മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യവും ഇന്ന് കോടതിയുടെ പരിഗണനക്കെത്തും. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ ഹരജികളും വിചാരണ കോടതി പരിഗണിക്കും.
അതേസമയം വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനനീതിയെന്ന സംഘടന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ജഡ്‌ജിയെ മാറ്റിയില്ലെങ്കിൽ മറ്റൊരു കോടതിയിലേക്ക് കേസിന്‍റെ നടപടി മാറ്റണമെന്നും വിചാരണ കോടതി ജഡ്ജിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.