Kerala
കുറ്റിക്കാട്ടൂർ യതീംഖാന അനധികൃതമായി കൈവശംവെച്ച വഖഫ് ഭൂമി ഇനി മഹല്ല് ജമാഅത്തിന്
Kerala

കുറ്റിക്കാട്ടൂർ യതീംഖാന അനധികൃതമായി കൈവശംവെച്ച വഖഫ് ഭൂമി ഇനി മഹല്ല് ജമാഅത്തിന്

Web Desk
|
19 Jun 2022 8:26 AM GMT

1999ൽ ആരംഭിച്ച നിയമപോരാട്ടമാണ് ഫലം കണ്ടത്.

കോഴിക്കോട് കുറ്റിക്കാട്ടൂർ യതീംഖാന അനധികൃതമായി കൈവശംവെച്ച വഖഫ് ഭൂമി തിരിച്ചുപിടിച്ചു. ഇതോടെ ഭൂമിയുടെ ഉമസ്ഥാവകാശം റവന്യൂ രേഖകളിലും കുറ്റിക്കാട്ടൂർ മഹല്ല് ജമാഅത്തിന് ലഭിച്ചു. 1999ൽ ആരംഭിച്ച നിയമപോരാട്ടമാണ് ഫലം കണ്ടത്. 1987ല്‍ കുറ്റിക്കാട്ടൂർ മുസ്‍ലിം ജമാഅത്ത് കമ്മറ്റി സ്ഥാപിച്ച യത്തീംഖാന 1999ലാണ് കുറ്റിക്കാട്ടൂർ യത്തീംഖാന കമ്മറ്റിക്ക് കൈമാറിയത്. വഖഫ് ബോർഡിന്‍റെ അനുമതിയില്ലാത്ത ഈ കൈമാറ്റത്തിനെതിരെ മുസ്‍ലിം ജമാഅത്ത് കമ്മിറ്റിയുടെ നിയമപോരാട്ടത്തിനൊടുവിലാണ് 2020 ജൂലൈയില്‍ ഭൂമി തിരികെ പിടിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ വിധി വരുന്നത്.

വിധിക്കെതിരെ ഓർഫനേജ് കമ്മിറ്റി ഹൈക്കോടതിയെ സമീപ്പിച്ചെങ്കിലും ഏറ്റെടുക്കല്‍ റദ്ദാക്കിയില്ല. ഈ വർഷം ജനുവരി അഞ്ചിന് ചേർന്ന വഖഫ് ബോർഡ് യോഗം ഭൂമി തിരികെ പിടിക്കാന്‍ ഉത്തരവിട്ടു. ഇതിനു പിന്നാലെ റവന്യൂ രേഖകളില്‍ മാറ്റം വരുത്താനുള്ള നടപടി തുടങ്ങി.

കഴിഞ്ഞ പതിനഞ്ചാം തീയതി കോഴിക്കോട് തഹസീല്‍ദാർ തണ്ടപ്പേരില്‍ മാറ്റം വരുത്താനും നികുതി സ്വീകരിക്കാനും തീരുമാനിച്ചു. ഇതോടെ റവന്യു രേഖകളിലും ഭൂമിയുടെ അവകാശം കുറ്റിക്കാട്ടൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിക്കായി.

യത്തീംഖാന, വനിതാ കോളേജ്, പബ്ലിക് സ്കൂള്‍ എന്നിവയടങ്ങിയ രണ്ടേക്കർ 10 സെന്‍റാണ് ജമാഅത്തിന്‍ഖെ പേരിലെ വഖഫായി മാറിയത്. നിയമപരമായി ഭൂമി തിരിച്ചുപിടിച്ചെങ്കിലും യത്തീംഖാനയും അനുബന്ധ കെട്ടിടങ്ങളും ഇപ്പോഴും കൈകര്യം ചെയ്യുന്നത് യത്തീംഖാന കമ്മിറ്റിയാണ്. കോടതിയെ സമീപിച്ച് അവരെ ഒഴിപ്പിച്ച് കൈവശാവകാശം പൂർണമായി സ്വന്തമാക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ജമാഅത്ത്

Similar Posts