Kerala
ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി ഡാമിന്‍റെ അഞ്ചാം ഷട്ടറും തുറന്നു
Kerala

ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി ഡാമിന്‍റെ അഞ്ചാം ഷട്ടറും തുറന്നു

Web Desk
|
8 Aug 2022 11:46 AM GMT

പെരിയാറിന്‍റെ തീരത്ത് അതീവജാഗ്രതാ നിർദേശം

ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ഡാമിന്‍റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. 40 സെന്‍റീമീറ്റര്‍ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. വെള്ളം കൂടുതൽ ഒഴുക്കിയതോടെ പെരിയാറിന്‍റെ തീരത്ത് അതീവജാഗ്രതാ നിർദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി.

അതേ സമയം കക്കി - ആനത്തോട് ഡാമുകൾ തുറന്നതോടെ പമ്പാ നദിയിലും ജലനിരപ്പ് ഉയര്‍ന്നു. ഡാം തുറന്നാൽ വെള്ളമെത്തുന്ന ആദ്യ ജനവാസ മേഖലയായ പമ്പാ ത്രിവേണിയിൽ ഇപ്പോൾ അതിശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. റെഡ് അലേർട്ട് പ്രഖ്യാപിച്ച പമ്പാ ഡാം കൂടി തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പത്തനംതിട്ട - ആലപ്പുഴ ജില്ലകളിലെ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

Related Tags :
Similar Posts