Kerala
Kerala
നെടുമങ്ങാട് കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
|31 Aug 2021 1:21 AM GMT
വാണ്ട സ്വദേശിനി സൂര്യഗായത്രിയാണ് മരിച്ചത്
നെടുമങ്ങാട് കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാണ്ട സ്വദേശിനി സൂര്യഗായത്രിയാണ് മരിച്ചത്. ഇന്നലെ ഉച്ചക്കായിരുന്നു സൂര്യഗായത്രിക്ക് നേരെ ആക്രമണമുണ്ടായത്.പ്രതി അരുണിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അരുണ്‍ സൂര്യഗായത്രിയെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. പതിനഞ്ചോളം തവണ പ്രതി യുവതിയെ കുത്തിപരിക്കേൽപ്പിച്ചുവെന്നാണ് വിവരം. ആര്യനാട് സ്വദേശിയായ അരുണിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പിക്കുകയായിരുന്നു.