Kerala
Thamarassery pass, young man, deep,  fell into deep

താമരശ്ശേരി ചുരം

Kerala

താമരശ്ശേരി ചുരത്തില്‍ നിന്നും യുവാവ് കൊക്കയിലേക്ക് വീണു

Web Desk
|
28 Jan 2023 2:12 PM GMT

കാറിന്റെ താക്കോൽ കുരങ്ങിൽ നിന്ന് പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം. മലപ്പുറം പൊൻമുള സ്വദേശി അയമുവാണ് അപകടത്തിൽപ്പെട്ടത്

കോഴിക്കോട്: താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ നിന്ന് യുവാവ് കൊക്കയിലേക്ക് വീണു. മലപ്പുറം പൊൻമുള സ്വദേശി അയമുവാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ താക്കോൽ കുരങ്ങിൽ നിന്ന് പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വൈകിട്ട് 6 മണിയോടെയാണ് സംഭവം. ചുരം ഒമ്പതാം വളവിലെ വ്യൂപോയിന്റിൽ വെച്ചാണ് അപകടമുണ്ടായത്.

കുടുംബത്തോടൊപ്പം വിനോദയാത്രക്കെത്തിയതായിരുന്നു യുവാവ്. വ്യൂ പോയിന്റിൽ വാഹനം നിർത്തി കാഴ്ച്ചകൾ കാണുന്നതിനിടെ കുരങ്ങൻ വാഹനത്തിന്റെ താക്കോൽ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് കുരങ്ങന്റെ കയ്യിൽ നിന്നും താക്കോൽ തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അയമു കൊക്കയിലേക്ക് വീണത്.

പിന്നീട് ഫയർഫോഴ്‌സ് എത്തി വടം കെട്ടി താഴേക്കിറങ്ങിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. കാൽമുട്ടിന് പരിക്കുണ്ടെന്നാണ് പ്രാധമിക വിവരം. 80 അടി താഴ്ച്ചയിലേക്കാണ് ഇദ്ദേഹം പതിച്ചത്. അയമുവിനെ വൈത്തിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts