Kerala
കോട്ടയത്തെ ബിവറേജസിൽ മോഷണം; ഷട്ടർ കുത്തിത്തുറന്ന് പത്ത് കുപ്പി മോഷ്ടിച്ചു
Kerala

കോട്ടയത്തെ ബിവറേജസിൽ മോഷണം; ഷട്ടർ കുത്തിത്തുറന്ന് പത്ത് കുപ്പി മോഷ്ടിച്ചു

Web Desk
|
26 Aug 2022 1:35 PM GMT

ഗോഡൗൺ നിറയെ മദ്യം സൂക്ഷിച്ചിരുന്ന പെട്ടികൾ ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുത്ത പത്ത് മദ്യകുപ്പികളാണ് ഇവർ കൊണ്ടു പോയത്

കോട്ടയം: ജില്ലയിലെ മുണ്ടക്കയത്ത് ബിവറേജസ് കോർപ്പറേഷന്റെ ചില്ലറവിൽപ്പനശാലയിൽ മോഷണം. ഗോഡൗണിന്റെ ഷട്ടർ കുത്തി തുറന്ന് പത്ത് കുപ്പി മദ്യം മോഷ്ടിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മീഡിയ വണ്ണിന് ലഭിച്ചു

പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മുണ്ടക്കയം ബിവറെജസിനു പിന്നിലുള്ള ഗോഡൗണിന്റെ ഷട്ടർ കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്. ഗോഡൗൺ നിറയെ മദ്യം സൂക്ഷിച്ചിരുന്ന പെട്ടികൾ ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുത്ത പത്ത് മദ്യകുപ്പികളാണ് ഇവർ കൊണ്ടു പോയത്. ഒരാളുടെ കൈയിൽ കത്തി എന്ന് തോന്നിപ്പിക്കുന്ന ആയുധമുണ്ട്. മറ്റൊരാളുടെ തോളിൽ ബാഗും ഉണ്ടായിരുന്നു.

രാവിലെ ഗോഡൗൺ പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. അപരിചിതരായ രണ്ടു പേരെ ഇന്നലെ രാത്രി ഔട്ട്‌ലെറ്റിന് സമീപം ജീവനക്കാർ കണ്ടിരുന്നു. മുണ്ടക്കയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Tags :
Similar Posts