Kerala
theft

പ്രതീകാത്മക ചിത്രം

Kerala

പോത്തന്‍കോട്ട് വീടുകള്‍ കുത്തിത്തുറന്ന് മോഷണം

Web Desk
|
3 July 2023 1:21 AM GMT

രണ്ട് വീടുകളിലും ആളുകള്‍ ഇല്ലാത്ത സമയം നോക്കിയായിരുന്നു മോഷണം

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് വീടുകള്‍ കുത്തിത്തുറന്ന് മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പോത്തന്‍കോടിന് സമീപത്തെ കാട്ടായിക്കോണം, ശാസ്തവട്ടം ഈ രണ്ട് സ്ഥലങ്ങളിലെ വീടുകളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. രണ്ട് വീടുകളിലും ആളുകള്‍ ഇല്ലാത്ത സമയം നോക്കിയായിരുന്നു മോഷണം.

ശിവശങ്കര മന്ദിരത്തിൽ വിജയകുമാറിന്‍റെയും വുമൻസ് കോളേജ് അധ്യാപകനായ സുനിൽ കുമാറിന്‍റെയും വീടുകളിലായിരുന്നു മോഷണം. വിജയകുമാറും കുടുംബവും ഒരാഴ്ചയായി മധ്യപ്രദേശില്‍ മകളുടെ കൂടെയായിരുന്നു. സുനില്‍കുമാറും ഭാര്യയും രണ്ട് ദിവസമായി ചെമ്പഴന്തിയിലെ കുടുംബ വീട്ടിലുമായിരുന്നു. രണ്ട് വീടുകളുടെയും മുന്‍വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.

അലമാര കുത്തിതുറന്ന് ആഭരണങ്ങളടക്കം മോഷ്ടിച്ചു. വിലപിടിപ്പുള്ള വാച്ച് അടക്കമുള്ളവ മോഷണം പോയി. മോഷണവിവരം അറിഞ്ഞ് മധ്യപ്രദേശിലായിരുന്ന വിജയകുമാര്‍ നാട്ടിലേക്ക് തിരിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് വീടുകളിലും ഒരേസംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. സമീപത്തെ സിസി ടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

Related Tags :
Similar Posts