Kerala
രാത്രി ട്രെയിനിൽ മോഷണം; പ്രതികള്‍ പിടിയിൽ
Kerala

രാത്രി ട്രെയിനിൽ മോഷണം; പ്രതികള്‍ പിടിയിൽ

Web Desk
|
3 Oct 2023 2:24 PM GMT

തിരുവനന്തപുരം-ഗോവ പാതയിലെ രാത്രികാല ട്രെയിനുകളിലാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്

പാലക്കാട്: രാത്രികാലങ്ങളിൽ ട്രെയിനുകളിൽ മോഷണം നടത്തുന്ന സംഘം പിടിയിൽ. ഉത്തർപ്രദേശ് മിർസാപൂർ സ്വദേശികളായ അഭയ്രാജ്‌സിങ്, ഹരിശങ്കർ ഗിരി എന്നിവരാണ് പിടിയിലാണ്. തിരുവനന്തപുരം-ഗോവ പാതയിലെ രാത്രികാല ട്രെയിനുകളിലാണ് ഇവർ മോഷണം നടത്തിയിരുന്നത്. സ്വർണാഭരങ്ങളും പണവും പിടിച്ച് പറിക്കുന്നതാണ് പ്രതികളുടെ രീതി.

ഇവരിൽ നിന്ന് ആർപിഎഫ് 16 പവൻ സ്വർണം പിടികൂടി. ഇന്നലെ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. പാലക്കാട്,മംഗലാപുരം ആർപിഎഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Similar Posts