Kerala
കുവൈത്തിൽ ഒഴിഞ്ഞുകിടക്കുന്നത് അറുപതിനായിരത്തിലേറെ അപ്പാർട്‌മെന്റുകൾ
Kerala

കുവൈത്തിൽ ഒഴിഞ്ഞുകിടക്കുന്നത് അറുപതിനായിരത്തിലേറെ അപ്പാർട്‌മെന്റുകൾ

Web Desk
|
22 March 2022 5:34 PM GMT

സ്വദേശിവത്കരണവും കോവിഡ് ഉണ്ടാക്കിയ അനിശ്ചിതത്വങ്ങളും പ്രവാസികുടുംബങ്ങളുടെ കൊഴിഞ്ഞു പോക്കിന് കാരണമായാതായി റിയൽ എസ്റ്റേറ്റ് യൂണിയൻ റിപ്പോർട്ടിൽ പറയുന്നു.

കുവൈത്തിൽ അറുപതിനായിരത്തിലേറ അപ്പാർട്‌മെന്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോർട്ട് . വിദേശികളുടെ കൊഴിഞ്ഞു പോക്കും, കോവിഡ് മൂലമുണ്ടായ തൊഴിൽ നഷ്ടങ്ങളും റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

റിയൽ എസ്റ്റേറ്റ് യൂനിയൻ പുറത്തുവിട്ട കണക്ക് അനുസരിച്ച് 3,96,000 അപ്പാർട്ടുമെൻറുകൾ ആണ് രാജ്യത്തുള്ളത്. ഇതിൽ 61000 അപ്പാർട്‌മെന്റുകൾ താമസക്കാരില്ലാത്ത അവസ്ഥയിലാണ് . വിദേശികളുടെ കൊഴിഞ്ഞുപോക്കും കൂടിയ വാടകയുള്ള അപ്പാർട്ടുമെൻറുകൾ ഒഴിവാക്കിയതുമാണ് ആളില്ല ഫ്ലാറ്റുകൾ വർധിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .

തൊഴിൽ പ്രതിസന്ധി മൂലം നിരവധി വിദേശികൾ കുടുംബത്തെ നാട്ടിലയച്ച് ബാച്ചിലർ മുറികളിലേക്ക് മാറിയിരുന്നു. സ്വദേശിവത്കരണവും ജീവിതച്ചെലവ് വർധിച്ചതും കോവിഡ് ഉണ്ടാക്കിയ അനിശ്ചിതത്വങ്ങളും പ്രവാസികുടുംബങ്ങളുടെ കൊഴിഞ്ഞു പോക്കിന് കാരണമായാതായി റിയൽ എസ്റ്റേറ്റ് യൂണിയൻ റിപ്പോർട്ടിൽ പറയുന്നു.

താമസക്കാരെ കിട്ടാത്തതിനാൽ പല കെട്ടിട ഉടമകളും വാടക കുറച്ചിട്ടുണ്ട് . ജലീബ് അൽ ശുയൂഖും ഖൈത്താനുമാണ് പൊതുവെ വാടക കുറഞ്ഞ പ്രദേശങ്ങൾ. 210 ദീനാർ ആണ് ഇവിടുത്തെ ശരാശരി വാടക. സാൽമിയ 300 ദീനാർ അബൂഹലീഫ 240 , ഫർവാനിയ, 244 എന്നിങ്ങനെയാണ് ശരാശരി വാടക. വിദേശികൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളാണിവ. കോവിഡ് കാലത്ത് അപ്പാർട്ടുമെൻറുകളുടെ വാടക പത്തുമുതൽ 15 ശതമാനം വരെ കുറഞ്ഞതായും റിയൽ എസ്റ്റേറ്റ് യൂണിയൻ റിപ്പോർട്ടിൽ പറയുന്നു .

Related Tags :
Similar Posts