Kerala
Kerala
കേരളത്തിൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത
|2 May 2023 10:32 AM GMT
ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് ന്യൂനമർദമായി മാറുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിൽ ഇന്ന് മുതൽ അടുത്ത 3 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി, മിന്നൽ , കാറ്റോട്( 40-50 kmph) കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും തുടർന്നുള്ള ദിവസങ്ങളിൽ മഴ ദുർബലമാകൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതി ശക്തമായ മഴക്കും ഇന്നും നാളെയും ശക്തമായ മഴക്കും സാധ്യതയുണ്ട്. മെയ് ആറോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.