Kerala
കേരളത്തില്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത
Kerala

കേരളത്തില്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത

Web Desk
|
3 Aug 2022 9:18 AM GMT

മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം

കേരളത്തില്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം സീനിയർ സയിന്‍റിസ്റ്റ് ആർ.കെ ജെനാമണി പറഞ്ഞു.

അതേ സമയം മഴക്ക് നേരിയ ശമനമുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു. പത്തനംതിട്ട ആലപ്പുഴ തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ തുടങ്ങി എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്.

12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. ഡാമുകൾ സുരക്ഷിതമാണ്. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. എൻഡിആർഎഫ് സംഘം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

Related Tags :
Similar Posts