Kerala
വി.ഡി സതീശനെതിരെ ഐ.എൻ.ടി.യു.സി നടത്തിയ പ്രകടനങ്ങൾ കെ.പി.സി.സി പരിശോധക്കണമെന്ന ആവശ്യം ശക്തം
Kerala

വി.ഡി സതീശനെതിരെ ഐ.എൻ.ടി.യു.സി നടത്തിയ പ്രകടനങ്ങൾ കെ.പി.സി.സി പരിശോധക്കണമെന്ന ആവശ്യം ശക്തം

Web Desk
|
3 April 2022 2:27 PM GMT

നിലവിലെ തർക്കം അനാവശ്യമാണെന്ന് ശശി തരൂർ എംപി

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഐ.എൻ.ടി.യു.സി നടത്തിയ പ്രകടനങ്ങൾ കെപിസിസി പരിശോധിച്ചേക്കും. നടപടി വേണമെന്ന ആവശ്യം കെ.പി.സി.സി ഭാരവാഹി യോഗത്തിൽ ഉയർന്നതോടെയാണ് നീക്കം. നിലവിലെ തർക്കം അനാവശ്യമാണെന്ന് ശശി തരൂർ എംപി പറഞ്ഞു. പ്രശ്‌നം ആവശ്യമില്ലാതെ നീട്ടി കൊണ്ടു പോകുകയാണെന്ന് ശശി തരൂർ എംപി പറഞ്ഞു.

അതേസമയം സമരങ്ങൾ വേണ്ടെന്ന് പറയുന്നത് മുതലാളിത്ത ചിന്താഗതിയാണെന്ന വിമർശനത്തിലൂടെ ഒളിയമ്പുമായി കെ.വി തോമസും രംഗത്തെത്തി. ചങ്ങനാശേരിക്ക് പിന്നാലെ കഴക്കൂട്ടത്തും പ്രതിപക്ഷ നേതാവിനെതിരെ ഐ.എൻ.ടി.യു.സി പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെയാണ് തർക്കം ഗൗരവത്തിലെടുക്കാനുള്ള കെപിസിസി തീരുമാനം. പ്രകടനത്തിൽ പങ്കെടുത്ത കോൺഗ്രസ് അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി വേണമെന്നാണ് സതീശനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകളിൽ വ്യക്തത വേണമെന്ന് ഐ.എൻ.ടി.യു.സിയും കെ.പി.സി.സി നേത്യത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിഷേധങ്ങൾക്കിടെ ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന മുതിർന്ന കോൺഗ്രസ് കെ വി തോമസിന്റെ വാക്കുകൾ വിഡി സതീശനുള്ള വിമർശനമായി മാറി. ചങ്ങനാശേരിയിലെ പ്രകടനത്തിന് പിന്നിൽ ഐ ഗ്രൂപ്പ് ഉന്നതരുടെ ആശിർവാദം ഉണ്ടെന്ന ആക്ഷേപം പരിശോധിക്കാൻ കെ.പി.സി.സി നേതൃത്വം തയ്യാറാകുമോയെന്നതും പ്രധാനപ്പെട്ടതാണ്. ഏത് നിലയിൽ വിഷയം കൈകാര്യം ചെയ്യണമെന്ന കാര്യത്തിലും നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്.

Similar Posts