നാട്ടിലെ ഐഡന്റിറ്റി സിറിയന്‍ ക്രിസ്ത്യന്‍, മതത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാകില്ല: ജോര്‍ജ് കുര്യന്
|സമൂഹത്തിന്റെ മാറ്റം ബി.ജെപി.ക്ക് അനുകൂലമാണെന്നും ജോര്‍ജ് കുര്യന് മീഡിയവണിനോട് പറഞ്ഞു
ഡല്‍ഹി: സാധാരണ പ്രവർത്തകന് ലഭിക്കുന്ന അംഗീകാരമാണ് മന്ത്രി സ്ഥാനമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. ബി.ജെ.പി രൂപീകരിച്ച അന്ന് തന്നെ അംഗത്വമെടുത്ത ആളാണ്. ഒ.രാജഗോപാലിന്റെ ശിഷ്യനാണ്. ഏതു മന്ത്രാലയമാണ് ലഭിക്കുന്നത് എന്നറിയില്ല. സമൂഹത്തിന്റെ മാറ്റം ബി.ജെപി.ക്ക് അനുകൂലമാണെന്നും ജോര്‍ജ് കുര്യന് മീഡിയവണിനോട് പറഞ്ഞു.
സുരേഷ് ഗോപി നന്മയുടെ പ്രതീകമാണ്. നാട്ടിലെ ഐഡന്റിറ്റി സിറിയൻ ക്രിസ്ത്യനാണ്. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന ബൈബിൾ വാക്യമാണ് നയിക്കുന്നത്. മതത്തിന്റെ പേരിൽ ഒരു വേർതിരിവ് പ്രവർത്തനത്തിൽ ഉണ്ടാകില്ല. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ഒരു കേന്ദ്രമന്ത്രിക്ക് എന്ത് ചെയ്യാൻ കഴിയും. എന്ത് ചെയ്യാൻ കഴിയുമെന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കട്ടെ. മന്ത്രിസ്ഥാനം ലഭിച്ച ശേഷം മുഖ്യമന്ത്രി വിളിച്ചില്ല. ഇന്നലെ ഉച്ചവരെ ഫോൺ ഓഫ് ആയതുകൊണ്ട് വിളിച്ചിട്ട് കിട്ടാത്തത് കൂടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം സ്വദേശിയായ ജോര്‍ജ് കുര്യന് യുവമോര്‍ച്ചയിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. ബി.ജെ.പിയുടെ ന്യൂനപക്ഷമുഖം എന്ന നിലയില്‍ പാര്‍ട്ടിക്കിടയില്‍ ശക്തമായ സ്ഥാനമുണ്ടാക്കിയെടുത്ത ജോര്‍ജ് കുര്യന് ഇത്തവണ കേന്ദ്രമന്ത്രി സഭയിലേക്ക് പരിഗണിക്കുകയായിരുന്നു.