Kerala
Three arrested in the incident of changing the name in RC without the knowledge of the owners in Thirurangadi
Kerala

ഉടമകൾ അറിയാതെ ആർ.സിയിൽ പേരുമാറ്റി; മൂന്നുപേര്‍ അറസ്റ്റില്‍

Web Desk
|
12 July 2024 6:22 AM GMT

വ്യാജ ആർ.സി നിർമിക്കാൻ തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിൽനിന്ന് സഹായം ലഭിച്ചെന്ന് നിസാർ പൊലീസിന് മൊഴിനൽകി

മലപ്പുറം: തിരൂരങ്ങാടിയിൽ ഉടമകൾ അറിയാതെ ആർ.സിയിൽ പേരുമാറ്റിയ സംഭവത്തില്‍ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പരപ്പനങ്ങാടി ഉള്ളണം സ്വദേശി കറുവാടത്ത് നിസാർ(43), കരുവാങ്കല്ല് സ്വദേശി നഈം(39), ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കൽ ഫൈജാസ് (28) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടുപേരുടെയും സഹായത്തോടെ നിസാറാണ് ആർ.സിയിൽ കൃത്രിമം കാണിച്ചതെന്ന് പൊലീസ് കണ്ടെത്തി. വ്യാജ ആർ.സി നിർമിക്കാൻ തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിൽനിന്ന് സഹായം ലഭിച്ചെന്ന് നിസാർ പൊലീസിന് മൊഴിനൽകി.

Summary: In Thirurangadi, three arrested in the incident of changing the name in RC without the knowledge of the owners

Similar Posts